Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Khadi Garments

Kozhikode

ഖാ​ദി വ​സ്ത്ര​ങ്ങ​ള്‍ പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ര്‍​ന്നു​ന​ല്‍​ക​ണം: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

കോ​ഴി​ക്കോ​ട്: ഗ്രാ​മീ​ണ സ്വ​യം​പ​ര്യാ​പ്ത​ത​യും സ്വാ​ശ്ര​യ​ത്വ​വും ല​ക്ഷ്യ​മി​ട്ട് ഉ​ത്പാ​ദി​പ്പി​ച്ച ഖാ​ദി വ​സ്ത്ര​ങ്ങ​ള്‍ പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ര്‍​ന്നു​ന​ല്‍​കേ​ണ്ട​ത് ഓ​രോ​രു​ത്ത​രു​ടെ​യും ക​ര്‍​ത്ത​വ്യ​മാ​ണെ​ന്നും ഈ ​ഓ​ണ​ത്തി​ന് ഓ​രോ കു​ടും​ബ​ത്തി​ലും ഒ​രു ഖാ​ദി ഉ​ത്പ​ന്ന​മെ​ങ്കി​ലും എ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്.

കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഖാ​ദി ഓ​ണം മേ​ള 2026ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ആ​ദ്യ​വി​ല്‍​പ​ന​യും കോ​ഴി​ക്കോ​ട് ചെ​റൂ​ട്ടി റോ​ഡി​ലെ ഖാ​ദി ഗ്രാ​മ​സൗ​ഭാ​ഗ്യ ഷോ​റൂ​മി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​ഡ്വ. ഫൈ​സ​ല്‍ ബാ​ബു എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. ഖാ​ദി എ​ള്ളെ​ണ്ണ ലോ​ഞ്ചിം​ഗും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു.

ഖാ​ദി കു​പ്പ​ടം സാ​രി ലോ​ഞ്ചിം​ഗ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​നും ഓ​ണം സ​മ്മാ​ന കൂ​പ്പ​ണ്‍ ആ​ദ്യ ന​റു​ക്കെ​ടു​പ്പും കു​പ്പ​ടം സാ​രി നെ​യ്‌​തെ​ടു​ത്ത തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്ക​ലും സ​ബ് ക​ള​ക്ട​ര്‍ എ​സ്. ഗൗ​തം​രാ​ജും നി​ര്‍​വ​ഹി​ച്ചു. കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ര്‍​ഡ് മാ​ര്‍​ക്ക​റ്റിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ. ​ഷി​ബി, അ​മൃ​ത് രാ​ജ് ജോ​സി, കെ.​കെ. ദി​നേ​ശ​ന്‍, ഹ​നീ​ഫ പ​നാ​യി, എ​സ്. ശി​ഹാ​ബു​ദ്ദീ​ന്‍, ടി. ​ബൈ​ജു, ബി.​എ​സ്. രാ​ജീ​വ്, എം.​കെ. ശ്യാ​മ​പ്ര​സാ​ദ്, യു. ​രാ​ധാ​കൃ​ഷ്ണ​ന്‍, ശ്രീ​കേ​ഷ്, വി. ​ഷി​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു

Latest News

Corehub Up